ചരിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നു: ചീഫ് ഇന്‍സ്പെക്ടര്‍
തിരുവനന്തപുരം, ബുധന്‍, 7 ഒക്ടോബര്‍ 2009( 15:40 IST )
തേക്കടി ബോട്ടപകടം കഴിഞ്ഞുള്ള തന്‍റെ പരിശോധനയില്‍ ബോട്ടിന്‍റെ ചരിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ചീഫ് ഇന്‍സ്‌പെക്‌ടര്‍ ഓഫ് ബോട്‌സ് എം മാത്യൂസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഐ ആര്‍ എസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത് കൊണ്‌ടാണെന്നും ചീഫ് ഇന്‍സ്പെക്ടര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
തേക്കടി ബോട്ടപകടത്തിന് കാരണം ബോട്ടിന്‍റെ വലതു ഭാഗത്തേക്കുള്ള ചരിവാണെന്ന് ബോട്ട് പരിശോധിച്ച കുസാറ്റില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ഇന്‍സ്പെക്ടര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.