ഇടതുമുന്നണിയെക്കുറിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമായ അസീസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണിയിലെ മറ്റുകക്ഷികള്‍ക്ക് മാന്യമായ പരിഗണന നല്‍കാന്‍ സിപിഎം തയാറല്ല. അതുകൊണ്ട് തന്നെ മുന്നണിയോഗം ചേരാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
സര്‍ക്കാരിന്‍റെ കര്യക്ഷമതയില്ലായ്മയാണ് തേക്കടി ദുരന്തം തെളിയിക്കുന്നതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ടൂറിസം വകുപ്പിന്‍റെ ഉദാസീനതയും അപകടത്തിനിടയാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തിന് ശേഷം ഉടന്‍ സിപിഎം മനുഷ്യചങ്ങല തീര്‍ത്തത് ക്രൂരമായ നടപടിയായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി