ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടും (PSC to extend rank lists)
 
വിവിധ സര്‍ക്കാര്‍ തസ്തികകളിലേയ്ക്കുള്ള പരീക്ഷകുടെ റാങ്ക്‌ ലിസ്റ്റ്‌ കാലാവധി നീട്ടാന്‍ പി എസ്‌ സി ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. നേരത്തെ ഇതുസംബന്ധിച്ച സര്‍ക്കാരിന്‍റെ ശുപാര്‍ശ സാങ്കേതിക കാരണം പറഞ്ഞ് പി എസ് സി തള്ളിയിരുന്നു. വിരമിക്കല്‍ ഏകീകരണത്തെ തുടര്‍ന്ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ പി എസ് സിയോട് ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാനത്ത് വിരമിക്കല്‍ ഏകീകരണം നിലവില്‍ വന്നിട്ട് ആറ് മാസം കഴിഞ്ഞശേഷമാണ് റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടുന്നതിനെപ്പറ്റി സര്‍ക്കാര്‍ പി എസ് എസിക്ക് കത്ത് നല്‍കിയത്. അതേസമയം അമ്പതിലേറെ റാങ്ക് ലിസ്റ്റുകളുടേ കാലാവധി ഇപ്പോള്‍ കഴിഞ്ഞിട്ടുമുണ്ട്.

പി എസ് സി. വ്യവസ്ഥകളും നടപടിക്രമങ്ങളുമനുസരിച്ച് ഒരു റാങ്ക് പട്ടികയുടെ കുറഞ്ഞ കാലാവധി ഒരു വര്‍ഷവും പരമാവധി മൂന്ന് വര്‍ഷവുമാണ്. ഇത് നിയമന നിരോധനമോ സമാന സാഹചര്യങ്ങളോ ഉള്ളപ്പോള്‍ മാത്രം നാലര വര്‍ഷം വരെ നീട്ടാവുന്നതാണെന്ന് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസ്ഥ കൊണ്ടുവന്നിരുന്നു. അടുത്ത ഏപ്രില്‍ 30നകം കാലാവധി കഴിയുന്ന 125-ഓളം റാങ്ക് പട്ടികകളാണ് ഇപ്പോള്‍ നിലവിലുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍