തിരുവനന്തപുരം, ശനി, 3 ഒക്ടോബര്‍ 2009( 15:44 IST )
അടുത്തവര്‍ഷം മുതല്‍ സ്‌കൂള്‍ പാഠപുസ്‌തകങ്ങളില്‍ മദ്യ,ലഹരി വിരുദ്ധ ബോധവല്‍ക്കരണ പാഠങ്ങള്‍ ഉളപ്പെടുത്തുമെന്ന് മന്ത്രി പി കെ ഗുരുദാസന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് എക്സൈസ് വകുപ്പിന്‍റെ മദ്യലഹരി വിരുദ്ധ ബോധവല്‍ക്കരണ മാസാചരണചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എക്സൈസ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്തശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോക്യുമെന്‍ററി പ്രദര്‍ശനം മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്‌തു. ഇതിനു മുന്നോടിയായി നടന്ന ബോധവല്‍ക്കരണ റാലി ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ ഫ്ലാഗ് ഓഫ് ചെയ്‌തു.