കണ്ണൂര്‍ വിമാനത്താവളം മൂന്നു വര്‍ഷത്തിനകം: കോടിയേരി
കണ്ണൂര്‍, ശനി, 3 ഒക്ടോബര്‍ 2009( 14:53 IST )
PRO
PRO
കണ്ണൂര്‍ വിമാനത്താവളം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വര്‍ത്തമാനവും ഭാവിയും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിനുള്ള ആദ്യഘട്ട ഭൂമി ഏറ്റെടുക്കല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിനു ശേഷമേ സ്വകാര്യ പങ്കാളികള്‍ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ.
വിമാനത്താവളത്തിനായി ചീഫ് സെക്രട്ടറി തലവനായ ഉന്നതതല സമിതി രൂപീകരിക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം, ഇപ്പോഴത്തെ വേഗത്തിലാണു കാര്യങ്ങള്‍ പോകുന്നതെങ്കില്‍ മന്ത്രിയുടെ വാക്ക് വെറും വാക്കാകുമെന്നു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച കെ സുധാകരന്‍ എം പി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിനോടൊപ്പം ടെന്‍ഡര്‍ പ്രക്രിയ ആരംഭിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും അദ്ദേഹം അറിയിച്ചു.