ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കേന്ദ്രം ജനാധിപത്യലംഘനം നടത്തി: കാരാട്ട് (Centre violates democratic ethics: Karat)
 
PRD
PRO
ആസിയാന്‍ കരാര്‍ ഒപ്പിടുക വഴി കേന്ദ്രസര്‍ക്കാര്‍ എല്ലാതരത്തിലുമുള്ള ജനാധിപത്യലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തിരുവനന്തപുരത്ത് ആസിയാന്‍ കരാറിനെതിരെ സി പി എം തീര്‍ത്ത മനുഷ്യച്ചങ്ങല ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേക്കടി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പ്രകാശ് കാരാട്ട് പ്രസംഗം ആരംഭിച്ചത്. പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് രാജ്യത്തെ ജനങ്ങളില്‍ നിന്നും എന്തോ മറച്ചുവെയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്.

ആസിയാന്‍ കരാര്‍ ഒപ്പിടുക വഴി കൃഷിയിലും മറ്റ്മേഖലകളിലുമുള്ള എല്ലാ അവകാശങ്ങളും ലംഘിച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും ചെറുകിടവ്യവസായികളെയും കരാര്‍ ദോഷകരമായി ബാധിക്കും. എന്നാല്‍ ഇവരോടെല്ലാം കരാര്‍ നിങ്ങള്‍ക്ക് നല്ലതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 177 സമുദ്രോല്പന്നങ്ങള്‍ കരാര്‍പ്രകാരം ഇന്ത്യയിലേക്കെത്തും. ഇത് രാജ്യത്തെ സമുദ്രോല്പന്ന മേഖലയെ വളരെ ദോഷകരമായി ബാധിക്കുമെന്നും കാരാട്ട് പറഞ്ഞു.

ആസിയാന്‍ കാരറിനെ സംബന്ധിച്ച്‌ ആശങ്കകള്‍ തീര്‍ക്കുമെന്ന്‌ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്‌ നല്‍കിയ ഉറപ്പു പാലിച്ചിലെന്ന്‌ സി പി എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ആശങ്കകള്‍ തീര്‍ക്കാനുള്ള സമിതി ഒരു യോഗം പോലും ചേര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ട്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയില്‍ നിന്നു തുടങ്ങി തിരുവനന്തപുരത്ത്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിലാണ്‌ മനുഷ്യച്ചങ്ങല അവസാനിച്ചത്‌. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, പി കെ ശ്രീമതി തുടങ്ങിയ പ്രമുഖ നേതാക്കള്‍ തിരുവനന്തപുരത്ത്‌ രാജ്ഭവനു മുന്നിലെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു.

കാര്‍സകോട്‌ ജില്ലയില്‍ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍ പിള്ളയും കണ്ണൂരില്‍ കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കൊല്ലം ജില്ലയില്‍ മന്ത്രി പി കെ ഗുരുദാസനും, ആലപ്പുഴയില്‍ മന്ത്രി തോമസ്‌ ഐസക്കും മനുഷ്യച്ചങ്ങലയ്ക്ക്‌ നേതൃത്വം നല്‍കി. എറണാകുളം ജില്ലയില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനനും പാലക്കാട്‌ ജില്ലയില്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും ആണ്‌ നേതൃത്വം വഹിച്ചത്‌. കേരള കോണ്‍ഗ്രസ്‌ എസ്‌, കേരള കോണ്‍ഗ്രസ്‌ ജോസഫ്‌, ആര്‍എസ്പി, ജനതാദള്‍ തുടങ്ങിയ എല്‍ഡിഎഫ്‌ ഘടകകക്ഷികളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍