മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കും: മുഖ്യമന്ത്രി
കുമളി, വ്യാഴം, 1 ഒക്ടോബര്‍ 2009( 17:05 IST )
PRO
PRO
തേക്കടി ജലാശയത്തില്‍ ഉണ്ടയ ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വ്യോമസേനയുടെയും, സ്വകാര്യകമ്പനികളുടെയും വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ന് തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വായുസേനാവിമാനം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എംബാം വൈകുന്നതിനാല്‍ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. ഇക്കാരണത്താലാണ് സേനാസഹായം തേടിയിയത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങളും, അമൃത ആശുപത്രിയില്‍ മൂന്ന് മൃതദേഹങ്ങളുമാണ് എത്തിച്ചിരിക്കുന്നത്. പോസ്‌റ്റ്‌മോര്‍ട്ടം നടന്ന മുറയ്‌ക്കാണ് മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനായി എത്തിച്ചിരിക്കുന്നത്.