തിരുവനന്തപുരം, ബുധന്‍, 30 സെപ്റ്റംബര്‍ 2009( 10:20 IST )
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഇന്ന് ഡല്‍ഹിക്ക് പോകും. എ ഐ സി സി നേതൃത്വവുമായി സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇരുവരും ഡല്‍ഹിക്ക് പോകുന്നത്.
ഇന്ന് വൈകുന്നേരം എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി ഇരുവരും കൂടിക്കാഴ്‌ച നടക്കും. കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്‍റണിയും കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കും.
കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ എസ് യുവില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് സുചന.