തിരുവനന്തപുരം, ചൊവ്വ, 29 സെപ്റ്റംബര്‍ 2009( 13:12 IST )
PRO
PRO
വര്‍ക്കല കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് കണ്ടത്തിയ ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുമായി യു ഡി എഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുമായി യു ഡി എഫ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വര്‍ക്കലയില്‍ ഒരാളെ വെട്ടിക്കൊല്ലുകയും അക്രമം നടത്തുകയും ചെയ്‌ത ദളിത് സംഘടനയായ ഡി എച്ച് ആര്‍ എമ്മുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഒരു കോണ്‍ഗ്രസ് നേതാവ് വോട്ടിനു വേണ്ടി ഡി എച്ച് ആര്‍ എമ്മുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്‌താവന.