ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പോള്‍ വധം: ഇറാനികളുടെ പേര് രജിസ്റ്ററിലില്ല (Name of Iran girls are not in the register of Cardamom county)
 
Muthoot Paul
PRO
PRO
തേക്കടിയിലെ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ കാര്‍ഡമം കൗണ്ടിയില്‍ പോളിനും ഓം‌പ്രകാശിനും ഒപ്പം താമസിച്ച വിദേശ യുവതികളുടെ പേര് ഹോട്ടല്‍ രജിസ്റ്ററിയില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. വിദേശികള്‍ ആരെങ്കിലും റൂമെടുക്കുകയോ താമസത്തിനെത്തുകയോ ചെയ്താല്‍ പൊലീസ്‌, സ്പെഷ്യല്‍ ബ്രാഞ്ച്‌ വിഭാഗങ്ങളെ അറിയിക്കേണ്ടതാണ് എന്ന ചട്ടമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു‌.

ആഗസ്റ്റ്‌ ഏഴിന്‌ വൈകിട്ടാണ്‌ രണ്ട് പുരുഷന്മാര്‍ക്കൊപ്പം രണ്ട്‌ ഇറാന്‍ യുവതികള്‍ കുമളിയില്‍ എത്തിയതെന്ന് റിസോര്‍ട്ടിലെ ജീവനക്കാര്‍ പറയുന്നു. യുവതികള്‍ എത്തുന്നതിന്‌ രണ്ട്‌ ദിവസം മുമ്പുതന്നെ പോളും ഓംപ്രകാശും റിസോര്‍ട്ടില്‍ തമ്പടിച്ചിരുന്നുവെത്രെ. എപ്പോഴും തലയില്‍ ഒരു മുണ്ടിട്ടാണ് ഓംപ്രകാശ്‌ നടന്നിരുന്നതെന്ന് ജീവനക്കാര്‍ ഓര്‍ക്കുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന്‌ ഓം‌പ്രകാശ് പുറത്തിറങ്ങിയിരുന്നില്ലെത്രെ. ഭക്ഷണം എത്തിക്കുകയായിരുന്നു പതിവെന്നും അവര്‍ ഓര്‍ക്കുന്നു.

ഇറാന്‍ യുവതികള്‍ക്ക് പുറമെ, പൂണെക്കാരായ ദമ്പതികള്‍ പോളിന്റെ അതിഥികളായി താമസിക്കാന്‍ എത്തിയിരുന്നെന്ന്‌ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനികള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന സമയത്ത് ഇവരും ഹോട്ടലില്‍ ഉണ്ടായിരുന്നു.

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ പോളും ഓംപ്രകാശും സ്ത്രീകള്‍ക്കൊപ്പം ട്രെക്കിംഗിന് പോയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പച്ചക്കാനം, ഗെവി, മുല്ലയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയപ്പോഴും സ്ത്രീകളെ ഒപ്പം കൂട്ടിയിരുന്നു. രാത്രിയില്‍ ആയിരുന്നുവെത്രെ ഇവരുടെ സഞ്ചാരമെല്ലാം. വെളുപ്പിന് തിരികെയെത്തുകയും ചെയ്യും. ഇറാനിയന്‍ യുവതികളോടൊപ്പം എത്തിയ പുരുഷന്മാരില്‍ ഒരാള്‍ സ്ത്രീകളെ സംഘടിപ്പിച്ചു കൊടുക്കുന്ന ഏജന്റായ ശ്രീജിത്ത് ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ പല സ്ഥലങ്ങളിലും ഉള്ള ‘ഹൈക്ലാസ്’ റിസോര്‍ട്ടുകളില്‍ പച്ചയ്ക്ക് അരങ്ങേറുന്ന മാംസവ്യാപാരത്തിന്റെ ഉള്ളറകളിലേക്ക് ഈ വെളിപ്പെടുത്തല്‍ വെളിച്ചം വീശുമോ എന്ന് വരും നാളുകളില്‍ അറിയാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍