ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ദള്‍ പ്രവേശനം: യുഡിഎഫ് യോഗം അവസാനിച്ചു (Dal Entry: UDF meet wind up)
 
ജനതാദളിന്‍റെ യു ഡി എഫ് പ്രവേശനം ഔദ്യോഗികമായി അംഗീകരിക്കാന്‍ ചേര്‍ന്ന യു ഡി എഫ് ഉന്നതാധികാരസമിതിയോഗം കൊച്ചിയില്‍ അവസാനിച്ചു. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തെ യു ഡി എഫിലെടുത്തു കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്‌ടാകും.

ഇന്ന് ഉച്ചകഴിഞ്ഞ് കൊച്ചിയില്‍ ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ വീരേന്ദ്രകുമാറിനെ യു ഡി എഫിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. തുടര്‍ന്ന് നടന്ന യു ഡി എഫ് യോഗത്തില്‍ ദള്‍ നേതാക്കള്‍ പങ്കെടുത്തു. എം പി വീരേന്ദ്രകുമാര്‍, കെ കൃഷ്ണന്‍ കുട്ടി, വര്‍ഗീസ് ജോര്‍ജ് എന്നിവരാണ് പങ്കെടുത്തത്

ജനതാദളിന്‍റെ പ്രവേശനം സംബന്ധിച്ച് യു ഡി എഫ്‌ സബ്‌ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് എം പി വീരേന്ദ്രകുമാര്‍ അടക്കമുള്ള ദള്‍ നേതാക്കളെ യോഗത്തിലേക്ക്‌ ക്ഷണിച്ചത്.

കൊച്ചിയിലെ ബി ടി എച്ച്‌ ഹോട്ടലില്‍ നടക്കുന്ന യു ഡി എഫ് ഉന്നതാധികാര യോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍