ജനതാദളിനെ യു ഡി എഫിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ കൊച്ചിയില്‍ ചേര്‍ന്ന യു ഡി എഫ് യോഗമാണ് വീരേന്ദ്രകുമാറിനെ യു ഡി എഫിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. തുടര്‍ന്ന് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ ദള്‍ നേതാക്കള്‍ പങ്കെടുക്കും. എം പി വീരേന്ദ്രകുമാര്‍, കെ കൃഷ്ണന്‍ കുട്ടി, വര്‍ഗീസ് ജോര്‍ജ് എന്നിവരാണ് പങ്കെടുക്കുക.
ജനതാദളിന്‍റെ പ്രവേശനം സംബന്ധിച്ച് യു ഡി എഫ് സബ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് എം പി വീരേന്ദ്രകുമാര്‍ അടക്കമുള്ള ദള്‍ നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്.
കൊച്ചിയിലെ ബി ടി എച്ച് ഹോട്ടലില്‍ നടക്കുന്ന യു ഡി എഫ് ഉന്നതാധികാര യോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.