തിരുവനന്തപുരം, ശനി, 19 സെപ്റ്റംബര്‍ 2009( 13:12 IST )
PRO
PRO
ഭക്‍ഷ്യക്കമ്മി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഒട്ടും സ്വാഗതാര്‍ഹമല്ലാത്തതാണ് കേന്ദ്ര ഭക്‍ഷ്യ സുരക്ഷാ നിയമമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. പുതിയ നിയമം എ പി എല്‍ വിഭാഗങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഭക്‍ഷ്യമന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായത്തെ ഇല്ലാതാക്കുന്നതാണ് നിയമം. ഭക്‍ഷ്യ സുരക്ഷ അലവന്‍സ് എന്ന ആശയം ഭക്‍ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറുന്നതിന്‍റെ ഭാഗമാണെന്ന് വി എസ് ആരോപിച്ചു.
എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ ദളിത് വിഭാഗങ്ങള്‍ക്ക് ഭക്‍ഷ്യ സബ്സിഡി നല്‍കണമെന്ന് യോഗത്തില്‍ സംസാരിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ നിയമത്തിന് പകരം ജനാധിപത്യപരമായ ബദല്‍മാര്‍ഗം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ജനങ്ങള്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്‍ഷ്യധാന്യം നല്‍കുന്നതാണ് ഭക്‍ഷ്യസുരക്ഷയ്ക്ക് അഭികാമ്യമെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു.