ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തിരുവനന്തപുരത്തും കൊല്ലത്തും ഭൂചലനം (Seism in Thiruvananthapuram)
 
തിരുവനന്തപുരം നഗരത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം 06.40ഓടെയാണ് ഭൂചലനം ഉണ്ടായത്. നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

രണ്ടു മിനിറ്റിലേറെ നീണ്ടു നിന്ന ഭൂചലനമാണ് ഉണ്ടായത്. ഭൂചലന വാര്‍ത്ത പുറത്തു വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പലയിടങ്ങളിലും വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി നിന്നു. വര്‍ക്കല, ചിറയിന്‍‌കീഴ്, കാട്ടായിക്കോണം, പോത്തന്‍‌കോട്, കഴക്കൂട്ടം, വഞ്ചിയൂര്‍, കൊച്ചുവേളീ, പട്ടം, പൂജപ്പുര തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ ചലനങ്ങള്‍ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. കടലിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം, കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സൂചനകളുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍