ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു (Private bus strike postponed)
 
സംസ്ഥാന വ്യാപകമായി നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ്‌ സമരം തല്‍ക്കാലം മാറ്റിവച്ചതായി കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് നടത്താനിരുന്ന ചര്‍ച്ച മന്ത്രിയുടെ അസുഖത്തെ തുടര്‍ന്ന് മാറ്റിവെച്ച സാഹചര്യത്തിലാണ് സമരവും നീട്ടിവക്കുന്നതെന്ന് ഫെഡറേഷന്‍ അറിയിച്ചു.

കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍, കേരള സ്‌റ്റേറ്റ്‌ ലിമിറ്റഡ്‌ സ്‌റ്റോപ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഈമാസം 16 മുതല്‍ സംസ്‌ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാലത്തേക്ക്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുമെന്ന്‌ നോട്ടീസ്‌ നല്‍കിയിരുന്നു.

മന്ത്രിക്ക്‌ സുഖമില്ലാത്തതിനാല്‍ ചര്‍ച്ച മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവച്ച സാഹചര്യത്തില്‍ സമരവും തല്‍ക്കാലത്തേക്ക്‌ മാറ്റിവച്ചതായി ഫെഡറേഷന്‍ ഭാരവാഹികള്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍