ഇല്ലാത്ത വെടിയുണ്ടയുടെ പേരില്‍ താന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് മാനസിക വിഭ്രാന്തിയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സുധാകരന്‍ സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണെന്നും ജയരാജന്‍ പറഞ്ഞു.
തന്‍റെ കഴുത്തിനേറ്റ വെടിയുണ്ടയുടെ ഭാഗങ്ങള്‍ ഇപ്പോഴും ശരീരത്തിലുണ്ട്. ഇത് മജ്ജയുമായി ചേര്‍ന്ന് കിടക്കുകയാണ്. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് തന്‍റെ കൈവശവും കോടതിയുടെ മുന്‍പാകെയും ഉണ്ടെന്നും ജയരാജന്‍ പറഞ്ഞു.
പോള്‍ എം ജോര്‍ജിനെ മയക്കുമരുന്ന് കേസില്‍ രക്ഷിച്ചത് ഒരു ഉന്നത യു ഡി എഫ് നേതാവാണെന്നും ജയരാജന്‍ ആരോപിച്ചു.