ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിയ്ക്കും: ബാലന്‍ (Voltage problems to slove soon: Balan)
 
PRO
ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിയ്ക്കുമെന്ന്‌ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത്‌ ഊര്‍ജ്ജ പ്രതിന്ധിയുണ്‌ട്‌. എന്നാല്‍ പൊതുജനങ്ങളെ ബാധിയ്ക്കാത്ത തരത്തില്‍ പ്രതിസന്ധി പരിഹരിയ്ക്കാമെന്നാണ്‌ പ്രതീതക്ഷയെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ഉപഭോഗത്തില്‍ അഞ്ച് മില്യണ്‍ യൂണിറ്റിന്റെ വര്‍ധനവ ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും ബാലന്‍ അറിയിച്ചു. ആദിവാസി മേഖലകളില്‍ വൈദ്യുതി എത്തിക്കുന്നതിനായി 10 കോടി രൂപ കെഎസ്‌ഇബി വകയിരുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

ആദിവാസി മേഖലകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും വകുപ്പ്‌ തലത്തില്‍ ഇതിനായി നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി ബിനോയ്‌ വിശ്വം നിയമസഭയെ അറിയിച്ചു.

തോട്ടം തൊഴിലാളികള്‍ക്ക് ഇ എസ് ഐ ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴില്‍ അപകട നഷ്ടപരിഹാര കേസുകളില്‍ വേഗം തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍