ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കും: മന്ത്രി (Govt to gather agro products: Minister)
 
PRO
കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ നിയമസഭയില്‍ പറഞ്ഞു. പഴം, പച്ചക്കറി മുതലായവയുടെ വിതരണത്തിലുള്ള പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണം സീസണില്‍ മുന്‍പത്തേതിനേക്കാള്‍ മൂ‍ന്നിരട്ടി പച്ചക്കറികളാണ് ഇത്തവണ വിതരണം ചെയ്തത്. ഓണക്കാലത്ത് ഗുണമേന്‍‌മയുള്ള പച്ചക്കറികളാണ് വിതരണം ചെയ്തതെന്നും പരാതികള്‍ കുറവായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി ആവശ്യത്തിനുപയോഗിക്കാന്‍ എ എല്‍ എ ഫണ്ട് ഫലപ്രദമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സസ്യരോഗങ്ങള്‍ ബാധിച്ചതിനാലാണ് സസ്യഗ്രാമം പദ്ധതിക്ക് തടസങ്ങള്‍ നേരിട്ടത്. ഇത് ഉടന്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകും. വിത്തുല്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയാണ് ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇ എസ് ബിജിമോള്‍ എം എല്‍ എയാണ് സബ്മിഷന്‍ ഉന്നയിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍