അച്യുതാനന്ദന് മേല്‍ വിജയം നേടിയ പിണറായി വിജയന്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനെ ഉന്നം വയ്ക്കുകയാണെന്ന് കെ സുധാകരന്‍ എം പി. കോടിയേരിക്ക് പകരം തോമസ് ഐസക്കിനെ ഉയര്‍ത്തിക്കൊണ്ട് വരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആരാണ് ഗുണ്ട എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ പിണറായി മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ കണ്ണൂരിലെ ജനങ്ങളെയാണ് പിണറായി വിജയന്‍ പരിഹസിക്കുന്നത്. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ്‍ സുധാകരന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.