പോള്‍ എം ജോര്‍ജ്ജിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മെഡിക്കല്‍ കോളേജിനടുത്ത് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസിനുനേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റു.