ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പിണറായിയുടേത് ധിക്കാരം: ബി ജെ പി (Pinarayi questions truth: BJP)
 
ഓം പ്രകാശിനെതിരേയും പുത്തന്‍ പാലം രാജേഷിനെതിരേയും പൊലീസ് ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് എടുത്തിരിക്കുന്നതെന്ന് ബി ജെ പി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പിണറായി വിജയന്‍റെ പരാമര്‍ശം ധിക്കാരപരമാണെന്ന് ബി ജെ പി നേതാവ് എസ് എസ് കുമാര്‍ പറഞ്ഞു.

പോള്‍ ജോര്‍ജ് വധക്കേസിലെ സത്യം പുറത്തുകൊണ്ട് വരാന്‍ ശ്രമിച്ച മാധ്യമങ്ങളെ പിണറായി ഭീഷണിപ്പെടുത്തുകയാണ്. മാധ്യമങ്ങള്‍ കാണിച്ച ധീരമായ നിലപാടുകള്‍ തുടരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പൊലീസ് ആരേയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നതിന് സി ബി ഐ കേസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികളെ കൊണ്ടുവന്ന വണ്ടിയില്‍ കമ്മീഷണര്‍ കയറിയത് ദുരുദ്ദേശപരമാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ മാത്രമേ പൊലീസിന് ചോദ്യം ചെയ്യാന്‍ അധികാരമുള്ളൂ. കമ്മീഷണര്‍ പ്രതികളെ ചോദ്യം ചെയ്യുകയായിരുന്നില്ലെന്നും എന്തൊക്കെയാണ് പറയേണ്ടതെന്ന് അവരെ പഠിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്കുള്ള ബന്ധവും അന്വേഷിക്കണം.

ഓം‌പ്രകാശുമായി ബി ജെ പിക്ക് ബന്ധമില്ല. അക്കാര്യവും പൊലീസിന് അന്വേഷിക്കാവുന്നതാണ്. പൊലീസിന്‍റെ അന്വേഷണത്തില്‍ സംശയമുള്ളതുകൊണ്ടാണ് കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍