ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പിണറായിയെയും കോടിയേരിയെയും നീക്കണം: സുധീരന്‍ (Sudheeran asks removal of Pinarayi and Kodiyeri)
 
PRO
തെറ്റുകള്‍ തിരുത്തുമെന്ന് സി പി എം പറയുന്നത് ആത്മാര്‍ത്ഥമായാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് മാഫിയ ബന്ധങ്ങള്‍ക്ക് തണല്‍ വിരിക്കുന്ന സി പി എം സസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണനെയും നീക്കം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇവര്‍ തല്‍‌സ്ഥാ‍നങ്ങളില്‍ തുടര്‍ന്നുകൊണ്ട് എങ്ങിനെയാണ് തെറ്റ് തിരുത്തുകയെന്ന് സി പി എം വിശദീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു. താന്‍ കോടാലി ശ്രീധരന്‍റെ കൈയ്യില്‍ നിന്ന് സംഭാവന വാങ്ങിയെന്ന പിണറായി വിജയന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സുധീരന്‍.

സാധാരണ കമ്യൂണിസ്റ്റുകാര്‍ ലെനിനെയും മാര്‍ക്സിനെയുമെല്ലാം ഉദ്ധരിക്കുമ്പോള്‍ ഇവിടെ സി പി എം സംസ്ഥാ‍ന സെക്രട്ടറി ഉദ്ധരിക്കുന്നത് കോടാലി ശ്രീധരനെയാണെന്നത് സി പി എമ്മിന്‍റെ ഇന്നത്ത അവസ്ഥയെ വ്യക്തമാക്കുന്നു. ഹിറ്റ്ലറെപ്പോലെയാണ് പിണറായി പെരുമാറുന്നത്. പിണറായി എന്ത് കൊണ്ട് ഇത്തരമൊരു ആരോപണം ഉന്നയിച്ചു എന്ന് മനസ്സിലാക്കാനുള്ള പ്രബുദ്ധത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സി പി എം ശിഥിലീകരണത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നതാണ് പിണറായിയെക്കൊണ്ട് ഇതുപറയിപ്പിച്ചത്.

ലോക്‍സഭാ തെരഞ്ഞെടുപ്പ് പിണറായി വിരുദ്ധ തരംഗമായിരുന്നു. പിണറായിയുടെയും ആദ്ദേഹത്തിന്‍റെ കോക്കസിന്‍റെയും പ്രവര്‍ത്തനം മൂലം ഒട്ടേറെ നല്ല പ്രവര്‍ത്തകരെ നിഷ്ക്രിയരാ‍ക്കി നിശബ്ദരാക്കി മുന്നോ‍ട്ട് പോവുന്നതിന് ലഭിച്ച തിരിച്ചടി ആ‍യിരുന്നു അത്. പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ അച്ചടക്കത്തിന്‍റെ വാളുയര്‍ത്തി ബന്ധിച്ചിരിക്കുകയാണ്. അത് തകര്‍ത്ത് പുറത്തുവന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹം തയ്യാറാവണം.

താന്‍ കളങ്കിതരായ വ്യക്തികളില്‍ നിന്ന് ഇതുവരെ പണം സ്വീകരിച്ചിട്ടില്ല. പലരും പണവുമായി തന്നെ സമീപിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കോടാലി ശ്രീധരന്‍ ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കിയതായി പൊലീസിനോട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അന്ന് തന്നെ തന്‍റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ആരും ഉന്നയിച്ചിട്ടില്ല. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് നടപടി ഉണ്ടാവേണ്ടതല്ലെ എന്നും സുധീരന്‍ ചോദിച്ചു.

എന്നാല്‍ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് പൊലീസ് തന്നോട് ആരാഞ്ഞിട്ടില്ല. അതിനര്‍ത്ഥം കഴമ്പില്ല എന്ന് തന്നെ. ഇതേക്കുറിച്ച് അന്വേഷിക്കണം. സത്യം പുറത്തുകൊണ്ടുവരണം. സി ബി ഐ അന്വേഷിച്ചാലും കുഴപ്പമില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍