കൊച്ചിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് വഴിയാത്രക്കാരനെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ പതിനൊന്നരയോടെ കലൂര്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലാണ് അപകടം നടന്നത്. യാത്രക്കാരന്‍ ബസ് കയറാനായി സ്റ്റാന്‍ഡിലേക്ക് വരുമ്പോഴാണ് കാക്കനാട് റൂട്ടിലോടുന്ന മരിയ എന്ന സ്വകാര്യ ബസ് വന്നിടിച്ചത്. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. 15 മീറ്ററോളം ഇയാളെ ബസ്സ് വലിച്ചിഴച്ചുകൊണ്‌ടുപോയി.
സംഭവത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം ബസ് തല്ലി തകര്‍ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ബസ്സ് ഡ്രൈവറും കണ്‌ടക്ടറും ഓടിരക്ഷപ്പെട്ടു.