തിരുവനന്തപുരം, വ്യാഴം, 10 സെപ്റ്റംബര്‍ 2009( 09:38 IST )
PRO
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറെ മെച്ചപ്പെട്ടുവെന്ന് മന്ത്രി പികെ ശ്രീമതി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിലെ ശുചിത്വം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു രോഗവുമായി ചെന്നാല്‍ മൂന്ന് രോഗവുമായി തിരിച്ചുവരാമെന്ന ചോദ്യകര്‍ത്താവിന്‍റെ ഉപമയോട് മൂന്ന് കൊല്ലം മുമ്പുള്ള സ്ഥിതിയാണതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും ശുചിത്വത്തിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രികള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുവേണം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാനെന്നും ശ്രീമതി മറുപടി നല്‍കി.