ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഗുണ്ടാ നേതാക്കള്‍ പൂജപ്പുര ജയിലിലേക്ക് (Gangsters to Poojappura Central jail)
 
PRO
ഗുണ്ടാനേതാക്കളായ ഓം പ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കൊണ്ട് കേരളത്തിലേക്ക് തിരിച്ച പൊലീസ് ഇവരെ പൂജപ്പുര സെന്‍‌ട്രല്‍ ജയിലിലായിരിക്കും പാര്‍പ്പിക്കുകയെന്ന് സൂചന. തിരുനെല്‍‌വേലി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണിത്.

ഓം പ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും തമിഴ്നാട് പൊലീസിന്‍റെ വാഹനത്തില്‍‌വെച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ഡി സി പി ജോളി ചെറിയാനും, സിറ്റിപൊലീസ് കമ്മീഷണര്‍ എം ആര്‍ അജിത്കുമാറുമാണ് ഗുണ്ടാനേതാക്കളെ ചോദ്യം ചെയ്യുന്നത്.

തോക്കുധാരികളായ എട്ട് പൊലീസുകാരാണ് ഇവരെ കൊണ്ടുവരുന്ന വാഹനത്തിലുള്ളത്. ഇതിനുപുറമെ കേരളപൊലീസിന്‍റെ 12 അംഗ സായുധ സംഘവും ഇവരെ അനുഗമിക്കുന്നുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍