തിരുവനന്തപുരം, ബുധന്‍, 9 സെപ്റ്റംബര്‍ 2009( 09:24 IST )
PRO
കുറ്റവാളികളുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പൊലീസുകാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണത്തിനിടെ പൊലീസ് വാര്‍ത്താസമ്മേളനം നടത്തുന്നതിനെ വിമര്‍ശിച്ച ഹൈക്കോടതി പരാമര്‍ശം ഗൌരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
2006 ആഗസ്തില്‍ ഈ പ്രവണതയ്ക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരാമര്‍ശമുയര്‍ത്തിയിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.