പാല കൊട്ടാരമുറ്റത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ ബൈക്ക് അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പാല സ്വദേശികളായ മുക്കടയില്‍ വിനു ജോര്‍ജ്ജ് (30), വിപിന്‍ ജോര്‍ജ്ജ് (22) എന്നിവരാണ് മരിച്ചത്. വിപിന്‍ സംഭവ സ്ഥലത്തും വിനു ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.