ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ‘തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി ഉടന്‍’ ('Maintainance work of roads will complete soon')
 
PRO
PRO
കാലവര്‍ഷം മൂലം തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി ജെ ജോസഫ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. റോഡുകളുടെ അറ്റകുറ്റപണി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത്‌ വകുപ്പ്‌ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡുകളില്‍ ഏറ്റവും മോശമായി തകര്‍ന്ന ഭാഗം എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍മാര്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ വിലയിരുത്തുകയും റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും വേണമെന്ന്‌ മന്ത്രി നിര്‍ദ്ദേശിച്ചു. റോഡുകളുടെ തകര്‍ന്ന ഭാഗങ്ങളുടെ വിവരവും, അറ്റകുറ്റപണിക്കായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും പ്രത്യേക രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിക്കണം.

മണ്ണിടിച്ചിലും മറ്റും മൂലം റോഡുകള്‍ക്ക്‌ കൂടുതല്‍ നാശമുണ്ടായ ജില്ലകള്‍ക്ക്‌ കൂടുതല്‍ തുക അനുവദിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി. മഴക്കാലത്ത്‌ ഉപയോഗിക്കാവുന്ന ടാര്‍ ഉപയോഗിച്ച്‌ തന്നെ അറ്റകുറ്റപണി നടത്തണം. നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി സൂപ്രണ്ടിങ്‌ എഞ്ചിനീയര്‍മാര്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍