ആസിയാന്‍ കരാര്‍ അറബിക്കടലില്‍ വലിച്ചെറിയാന്‍ സമാനചിന്താഗതിക്കാരായ സംഘടനകളുമായി കൈകോര്‍ക്കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അധ്യക്ഷന്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. തൃശൂരില്‍ കേരളകര്‍ഷക സംഘം ജില്ലാകമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി.
ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇന്ത്യയിലെത്തുന്ന ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കും. ഭൂരിഭാഗം വരുന്ന കര്‍ഷകരുടെ താല്പര്യം ബലി കഴിക്കുകയാണ് ആസിയാന്‍ കരാറിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കരാര്‍ വഴി ഉല്പാദനക്ഷമത കൂടുതലും, ചെലവു കുറവുമുള്ള ആസിയാന്‍ രാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ ബലികൊടുക്കുകയായിരുന്നു.
കരാറില്‍ ഒപ്പിടുക വഴി വിലയിടിവുമൂലം പാടുപെടുന്ന കര്‍ഷകരെ എരിതീയിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആസിയാന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളേക്കാള്‍ കുറഞ്ഞവിലക്ക് കുരുമുളകും കാപ്പിയും ഏലവുമൊക്കെ വിപണനം നടത്തുമെന്നും ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ സല്പേര് നഷ്‌ടപ്പെടുമെന്നും എസ് ആര്‍ പി അഭിപ്രയപ്പെട്ടു.