ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സംസ്ഥാനത്ത് എച്ച്1 എന്‍1 പരിശോധന നീളും (H1 N1 treatment in state to be delayed)
 
PRO
സംസ്ഥാനത്ത് എച്ച്1 എന്‍1 പരിശോധന നീളും. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോ ടെക്‌നോളജി സെന്‍ററില്‍ ഇന്നു മുതലായിരുന്നു പരിശോധന തുടങ്ങാനിരുന്നത്. എന്നാല്‍, ഇവിടുത്തെ ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നത് സംബന്ധിച്ച പരിശീലനം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ പരിശോധന തുടങ്ങുന്നത് മാറ്റി വെച്ചത്.

ഇത് സംബന്ധിച്ച പരിശീലനം ഡല്‍ഹിയില്‍ വെച്ചായിരിക്കും നല്‍കുക. രണ്ട് ദിവസമാണ് ഡല്‍ഹിയിലെ പരിശീലനം. ഇതിനുശേഷം അടുത്ത ആഴ്ചയോടെ സ്രവ പരിശോധന സംസ്ഥാനത്ത് ആരംഭിക്കാന്‍ കഴിയും.

പ്രതിദിനം 40 പേരുടെ സ്രവങ്ങള്‍ വരെ പരിശോധിക്കാനുള്ള സൗകര്യം രാജീവ്‌ഗാന്ധി ബയോടെക്‌നോളജി സെന്‍ററിനുണ്ട്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ എച്ച്‌1എന്‍1 പരിശോധനക്കുള്ള സംവിധാനം ഒരുങ്ങുന്നത്‌.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍