തിരുവനന്തപുരം, ചൊവ്വ, 18 ഓഗസ്റ്റ് 2009( 11:56 IST )
PRO
PRO
സംസ്ഥാനത്ത് നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി ജോസ് തെറ്റയില്‍, തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍, വ്യവസായ മന്ത്രി എളമരം കരീം തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബസ് സമരം മാറ്റിവെയ്ക്കാന്‍ തീരുമാനമായത്.
അതേസമയം, ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 15 മുതല്‍ ബസ് സമരം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എ കെ അബ്‌ദുള്ള പറഞ്ഞു.