ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ബസ് പണിമുടക്ക് പിന്‍വലിച്ചു
 
സംസ്ഥാനത്ത് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ബസ് പണിമുടക്ക് മാറ്റി. ഗതാഗത വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. ബസ് ഉടമകളുടെ ആവശ്യം ഈ മാസം 14നു ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷം പരിഗണിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.

സ്വകാര്യ ബസുകള്‍ക്ക്‌ 31 റൂട്ടുകളില്‍ പെര്‍മിറ്റ്‌ അനുവദിക്കുക, ഡീസല്‍ വില വര്‍ധന‍യെത്തുടര്‍ന്ന്‌ ചാര്‍ജ്‌ വര്‍ധനവ്‌ അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

നേരത്തെ, പണിമുടക്കില്‍ നിന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, കോട്ടയം ജില്ലയില്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഏതാനും സംഘടനകളും സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍