ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് പണിമുടക്കില്‍ നിന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പിന്‍മാറി. എന്നാല്‍ 19 മുതല്‍ തുടങ്ങുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചത്. സമരത്തില്‍ പങ്കെടുക്കുകയില്ലെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 19 മുതല്‍ ആരംഭിക്കുന്ന അനിശ്ചിത കാല സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് എ കെ അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഇ അശോകന്‍ എന്നിവര്‍ വ്യക്തമാക്കി.
കോട്ടയം ജില്ലയില്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഏതാനും സംഘടനകളും സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഏതാനും സംഘടനകള്‍ വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും 80 ശതമാനം സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ലെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.