മംഗലാപുരം, തിങ്കള്‍, 10 ഓഗസ്റ്റ് 2009( 10:30 IST )
PRO
PRO
സംസ്ഥാത്തെ ട്രയിന്‍ യാത്രക്കാരുടെ ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും പരാതികള്‍ കേള്‍ക്കാനുമായി കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദിന്‍റെ ജനസമ്പര്‍ക്ക യാത്രയ്ക്ക് തുടക്കമായി ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ നാല് ദിവസത്തേക്ക് ആണ് മന്ത്രിയുടെ ജനസമ്പര്‍ക്കയാത്ര.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് മംഗലാപുരത്തു നിന്ന് പ്രത്യേക സലൂണില്‍ യാത്ര തിരിച്ച മന്ത്രിക്കൊപ്പം റയില്‍വേ ഉദ്യോഗസ്ഥരുമുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് യാത്ര അവസാനിക്കും. ഇന്നത്തെ യാത്രയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ബേക്കല്‍ ഫോര്‍ട്ട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, വളപട്ടണം, കണ്ണൂര്‍, തലശേരി, മാഹി, വടകര, പയ്യോളി, തിക്കോടി, കൊയിലാണ്ടി, വെസ്‌റ്റ്‌ഹില്‍ എന്നിവിടങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികളിലാണ് മന്ത്രി പങ്കെടുക്കുന്നത്. ഇന്നത്തെ യാത്ര രാത്രി ഏഴുമണിക്ക് കോഴിക്കോട് അവസാനിക്കും.
യാത്ര നടത്തുന്ന നാല് ദിവസവും എല്ലാ പ്രധാന സ്റ്റേഷനുകളിലും മന്ത്രി ഇറങ്ങി പരിശോധന നടത്തും. പരിശോധന നടത്തുന്ന സ്റ്റേഷനുകളില്‍ അതാതു മേഖലയിലെ എം പിമാരുടെയും, ജനപ്രതിനിധികളുടെയും സഹായം തേടിയിട്ടുണ്ട്.