ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » യാത്രക്കാരുടെ പ്രശ്നങ്ങള്‍ അറിയാന്‍ മന്ത്രി വരുന്നു (Rail minister plans travel in train to receive complainst)
 
റെയില്‍ യാത്രക്കാരുടെ ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും പരാതികള്‍ കേള്‍ക്കാനുമായി കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് ജനസമ്പര്‍ക്ക യാത്രയ്ക്ക് ഒരുങ്ങുന്നു. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നാല് ദിവസത്തേക്ക് ആണ് മന്ത്രിയുടെ ജനസമ്പര്‍ക്കയാത്ര. തിങ്കളാഴ്ച മംഗലാപുരത്തു നിന്ന് തുടങ്ങുന്ന യാത്ര വ്യാഴാഴ്ച തിരുവനന്തപുരത്ത് അവസാനിക്കും.

യാത്ര നടത്തുന്ന നാല് ദിവസവും രാവിലെ ഒമ്പതു മുതല്‍ തുടങ്ങുന്ന യാത്രയില്‍ എല്ലാ പ്രധാന സ്റ്റേഷനുകളിലും മന്ത്രി ഇറങ്ങി പരിശോധന നടത്തും. പരിശോധന നടത്തുന്ന സ്റ്റേഷനുകളില്‍ അതാതു മേഖലയിലെ എം പിമാരുടെയും, ജനപ്രതിനിധികളുടെയും സഹായം തേടിയിട്ടുണ്ടെന്ന് ഇ അഹമ്മദ് പറഞ്ഞു. ഒറ്റപ്പാലം, പാലക്കാട്‌, നിലമ്പൂര്‍ സ്റ്റേഷനുകളില്‍ പ്രത്യേക സന്ദര്‍ശനം നടത്തുമെന്ന്‌ അഹമ്മദ്‌ വ്യക്തമാക്കി. ജനസമ്പര്‍ക്ക യാത്രയില്‍ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടാകും.

സംസ്ഥാനത്തെ ജനപ്രിയ ട്രെയിനുകളില്‍ ബോഗികളുടെ എണ്ണം കൂട്ടുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. പ്രധാന ട്രെയിനുകളില്‍ 24 ബോഗികള്‍ വരെയായി കൂട്ടാനാണ്‌ പരിഗണന. പുതിയ ബോഗികള്‍ ലഭ്യമാക്കുന്നതിന്‌ കപൂര്‍ത്തല കോച്ച്‌ ഫാക്‌ടറി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്‌.

കഞ്ചിക്കോട്‌ കോച്ച്‌ ഫാക്‌ടറിക്ക്‌ ആസൂത്രണ കമ്മീഷന്‍റെ അനുമതി വൈകുന്നത്‌ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന്‌ അഹമ്മദ്‌ വിശദീകരിച്ചു. കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയിരുന്നെങ്കില്‍ കോച്ച്‌ ഫാക്‌ടറിയുടെ അനുമതി വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്താമായിരുന്നു. പദ്ധതിയെക്കുറിച്ച്‌ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമായി ചര്‍ച്ച നടത്തിയെന്നും അഹമ്മദ് അറിയിച്ചു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍