ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കാത്തിരിക്കാന്‍ തയ്യാര്‍: മുരളി (Ready to wait: Murali)
 
PRO
തന്നെ തിരിച്ചെടുക്കടേണ്ടെന്ന കെ പി സി സി തീരുമാനം ദൌര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍. പാര്‍ട്ടിയില്‍ തിരിച്ചെത്താനായി കാത്തിരിക്കാന്‍ തയ്യാറണെന്നും മുരളി പറഞ്ഞു. കെ പി സി സി തീരുമാനത്തെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പ്രതികരികുന്നില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

മുരളീധരനെ തിരിച്ചെടുക്കേണ്ടെന്ന് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കെ പി സി സി എക്സിക്യൂട്ടീവ് ഏകകണ്ഡമായി തീരുമാനിച്ചിരുന്നു. മുരളിയുടെ തിരിച്ചുവരവിനെ എക്സിക്യൂട്ടീവില്‍ ആരും അനുകൂലിച്ചില്ല.

മുരളി തിരിച്ചുവരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്. എക്സിക്യൂട്ടീവ് തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍