ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » നഴ്സുമാരുടെ സമരം പിന്‍‌വലിച്ചു (Nurses revokes strike)
 
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ നഴ്സുമാര്‍ നാളെ നടത്താനിരുന്ന പണിമൂടക്ക് പിന്‍‌വലിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പണിമുടക്കിയ നഴ്സിംഗ് സൂപ്രണ്ടുമാരുടെ സസ്പെന്‍ഷന്‍ പിന്‍‌വലിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍‌വലിച്ചത്.

നഴ്സുമാര്‍ രോഗികളുടെ രക്‌തമെടുക്കണമെന്ന മെഡിക്കല്‍ കോളജ്‌ സൂപ്രണ്ടിന്‍റെ ഉത്തരവില്‍ പ്രതിഷേധിച്ച് പണിമുടക്കിയ നാല് നഴ്സിംഗ് സൂപ്രണ്ടുമാരെ ആരോഗ്യവകുപ്പ് സെക്രട്ടറി ഇന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മുന്‍‌കൂര്‍ നോട്ടീസില്ലാതെ പണിമുടക്കിയതിന് ആരോഗ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ ആരംഭിച്ച സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നഴ്സുമാരുടെ സംഘടനയായ കെ ജി എന്‍ എ നാളെ മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങിയിരുന്നത്.

നഴ്സിംഗ് സൂപ്രണ്ടുമാര്‍ നിരുപാധിക മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍‌വലിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ഗീതയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മാപ്പപേക്ഷ നല്‍കിയത്.

നേരത്തെ ഹൌസ് സര്‍ജന്മാരാണ് രോഗികളുടെ രക്തമെടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ നഴ്സുമാരോട് രക്തമെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് അധിക ജോലിയാണെന്നാണ് നഴ്സുമാരുടെ വാദം. സൂപ്രണ്ട് ഉത്തരവു പിന്‍വലിക്കാതെ ഡ്യൂട്ടിയില്‍ പ്രവേശിക്കില്ലെന്ന് നഴ്സുമാര്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍