തിരുവനന്തപുരം, വ്യാഴം, 6 ഓഗസ്റ്റ് 2009( 17:50 IST )
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറായി. ഇരുപത് പ്രതികളും 365 സാക്ഷികളുമുള്ള കുറ്റപത്രം തിങ്കളാഴ്ചയോടെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
കേസില്‍ കുറ്റപത്രം വൈകിയതിനാല്‍ പത്ത് പ്രതികള്‍ സോപാധിക ജാമ്യം നേടിയിരുന്നു. ഏഴ് പ്രതികളെ പിടികൂടാനും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പ് നടന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും അന്വേഷണ സംഘത്തിന് ഇത് വരെയും കുറ്റപത്രം നല്‍കാനാവാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ക്രൈ ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസിലെ മൂന്നാം പ്രതി സിഡ്കോ ചന്ദ്രമതിക്കും നാലാം പ്രതി പ്രമോദ് ഐസക്കിനും കോടതി അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യ പ്രതി ശബരീനാഥ്, രണ്ടാം പ്രതി ഡോ രമണി എന്നിവര്‍ ഇപ്പോഴും ജയിലിലാണ്.