ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മെട്രോ പീപ്പിള്‍സ് ബസാറുകള്‍ തുടങ്ങും (Govt to roll out Metro peoples Basars)
 
PRO
PRO
വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മെട്രോ പീപ്പിള്‍സ് ബസാറുകള്‍ തുടങ്ങുമെന്ന് ഭക്‍ഷ്യമന്ത്രി സി ദിവാകരന്‍ അറിയിച്ചു. ഇതില്‍ ഏറ്റവും വലിയ ബസാര്‍ പുത്തിരി കണ്ടത്ത് നാളെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ സ്പെഷ്യല്‍ ഓണം ബസാറുകള്‍ തുടങ്ങും. നിലവിലെ മാവേലി സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍ എന്നിവയ്ക്ക് പുറമേയാണിത്. ഈ കേന്ദ്രങ്ങളിലൂടെ പത്ത് മുതല്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാകും.

എല്ലാ വര്‍ഷവും നല്‍കുന്ന ഓണക്കിറ്റ് ഈ വര്‍ഷവും വിതരണം ചെയ്യും. സപ്ലൈക്കോയുടെ വില്‍‌പന കേന്ദ്രങ്ങളില്‍ ബംബര്‍ സമ്മാനങ്ങള്‍ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടുന്ന സംസ്ഥാനങ്ങളില്‍ കേരളം പതിമൂന്നാം സ്ഥാനത്താണെന്നും സി ദിവാകരന്‍ അറിയിച്ചു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍