പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ‘കരാറില്‍ മാറ്റം വരുത്തിയാല്‍ സഹകരിക്കില്ല’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘കരാറില്‍ മാറ്റം വരുത്തിയാല്‍ സഹകരിക്കില്ല’
നിലവിലുള്ള സ്വാശ്രയകരാറിലെ ഏതെങ്കിലും വ്യവസ്ഥ റദ്ദാക്കിയാല്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് സ്വശ്രയ മാനേജ്‌മെന്‍റ് അസോസിയേഷന്‍ വ്യക്തമാക്കി. പുതിയ കരാറില്‍ ഒപ്പിടാനോ, സര്‍ക്കാരുമായി സഹകരിക്കാനോ തയ്യാറാകില്ലെന്ന്‌ എഞ്ചിനീയറിംഗ്‌ മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി പി സി നായര്‍ അറിയിച്ചു.

നിലവിലുള്ള കരാറില്‍ ഒപ്പിട്ടതു തന്നെ പരമാവധി നഷ്‌ടം സഹിച്ചാണ്‌. സര്‍ക്കാര്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു കീഴടങ്ങരുത്‌. നിലവിലെ വ്യവസ്ഥകളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയാല്‍ അത് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നും ജി പി സി നായര്‍ വ്യക്തമാക്കി.

നിലവില സ്വാശ്രയ കരാര്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ മന്ത്രിമാരും, വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തു വന്നിരിക്കുന്നതിന്‍റെ പശ്‌ചാത്തലത്തിലാണ് മാനേജ്‌മെന്‍റുകള്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, സ്വാശ്രയകരാര്‍ പുന:പരിശോധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുരളീധരന്‍: ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചാണ്ടി
പിണങ്ങിയ ഡോക്‌ടര്‍ക്കെതിരെ നടപടി
സ്വാശ്രയകരാറിനെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍
സ്വാശ്രയകരാര്‍ പുന:പരിശോധിക്കില്ല: ബേബി
പുതിയ സ്വാശ്രയകരാര്‍ വേണം: ബിനോയ് വിശ്വം
ഹാലിമിനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ഉത്തരവ്