പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പിണങ്ങിയ ഡോക്‌ടര്‍ക്കെതിരെ നടപടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പിണങ്ങിയ ഡോക്‌ടര്‍ക്കെതിരെ നടപടി
മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമിനെ അനുഗമിച്ച വൈദ്യസംഘത്തോടൊപ്പം പോകവേ ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ്‌ പിണങ്ങിപ്പോയ ഡോക്‌ടര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു. വൈദ്യസംഘത്തില്‍ പോയപ്പോള്‍ സമയത്തിന് ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ്‌ പിണങ്ങിപ്പോയ ഡോക്‌ടര്‍ പ്രമീളയ്ക്കെതിരെയാണ്‌ നടപടി.

വൈദ്യസംഘത്തില്‍ നിന്നും ഡോക്‌ടര്‍ സ്വയം പിന്മാറിയത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക്‌ ശേഷം ഡോ. കലാം ഡോക്‌ടര്‍ ഇല്ലാതെ സഞ്ചരിക്കേണ്ടിവന്നത്‌ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക്‌ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഡോക്ടര്‍ ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ലെന്ന്‌ കെ ജി എം ഒ എ അറിയിച്ചു. കെ ജി എം ഒ എയില്‍ അംഗത്വമുള്ളയാളാണ് ഡോ. പ്രമീള. മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്വാശ്രയകരാറിനെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍
സ്വാശ്രയകരാര്‍ പുന:പരിശോധിക്കില്ല: ബേബി
പുതിയ സ്വാശ്രയകരാര്‍ വേണം: ബിനോയ് വിശ്വം
ഹാലിമിനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ഉത്തരവ്
സ്വാശ്രയം: ആര്‍ എസ് പിയും സര്‍ക്കാരിനെതിരെ
ആസിയാന്‍: കേന്ദ്രത്തിന് കത്തയക്കും