സ്വാശ്രയകരാറില്‍ പുന:പരിശോധന നടത്തില്ലെന്ന് പ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസമന്ത്രി എം എ ബേബിക്കെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍ രംഗത്ത്. സ്വാശ്രയ കരാറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എം എ ബേബി നടത്തിയിരിക്കുന്ന പ്രസ്താവന അപഹാസ്യമാണെന്ന് എ ഐ എസ് എഫ് കുറ്റപ്പെടുത്തി. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി നടപ്പാക്കിയ കരാറാണിതെന്നും എ ഐ എസ് എഫ് ആരോപിച്ചു.
വിദ്യാഭ്യാസ പക്ഷമായ നിലപാടല്ല സ്വാശ്രയ കരാറിലുള്ളതെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി. പുതിയ ഫീസ് ഘടനയില്‍ മന്ത്രി എം എ ബേബിക്കുള്ള അതേ ഉത്തരവാദിത്തം മന്ത്രി ബിനോയ് വിശ്വത്തിനുമുണ്‌ട്. താന്‍ അയച്ച കത്ത് അവഗണിച്ചായിരുന്നു കരാറെന്ന മന്ത്രി ബിനോയ് വിശ്വത്തിന്‍റെ പ്രസാതവന പച്ചക്കള്ളമാണെന്നും എസ് എഫ് ഐ കുറ്റപ്പെടുത്തി.
സ്വാശ്രയ കരാറിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. |