സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമന നിരോധനം നിലനില്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്കായി കഴിഞ്ഞ ആറ് മാസത്തില്‍ 15,740 നിയമന കത്തുകള്‍ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊലീസ് സേനയില്‍ 5,000 പേരെയും സംസ്ഥാന വൈദ്യുത ബോര്‍ഡില്‍ 600 എഞ്ചിനീയര്‍മാരെയും 750 ഫോറസ്റ്റ് ഗാര്‍ഡുകളേയും നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
പിഎസ്ഇയില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളെ അര്‍ഹമായ തസ്തികകളില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്ന കോണ്‍ഗ്രസിലെ വിഎസ് സതീശന്‍റെ ആരോപണത്തിന് മറുപടിയായാണ് വിഎസ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം 25,000 പേരെ പിഎസ്ഇ നിയമിക്കുണ്ടെന്നും 1500 ലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. |