പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പട്ടാപ്പകല്‍ 2 കിലോ സ്വര്‍ണം മോഷ്ടിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പട്ടാപ്പകല്‍ 2 കിലോ സ്വര്‍ണം മോഷ്ടിച്ചു
കോഴിക്കോട് രാമനാട്ടുകരയില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. രാമനാട്ടുകരയിലെ ആനക്കച്ചേരി ജ്വല്ലറിയില്‍ വാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ഒരു സംഘം മോഷ്ടാക്കള്‍ രണ്ടു കിലോ സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണം വാങ്ങാ‍നെത്തിയ ഒരാളെ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. രാമനാട്ടുകര ജംഗ്‌ഷനിലുള്ള ആനക്കച്ചേരി ജ്വല്ലറിയില്‍ മാരുതി സ്വിഫ്‌റ്റ്‌ കാറില്‍ വന്നിറങ്ങിയ സംഘമാണ് അക്രമം കാണിച്ചത്. വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കിട്ടിയ അത്രയും സ്വര്‍ണവുമെടുത്ത് സംഘം കടന്നു.

ബിഗ്ഷോപ്പറിനുള്ളില്‍ ഒളിപ്പിച്ച് വാള്‍ കൊണ്ടു വന്ന സംഘം കടയ്ക്കുള്ളിലെത്തിയതോടെ അതെടുത്ത് വീശുകയായിരുന്നു. കടയില്‍ സ്വര്‍ണം വാങ്ങാനെത്തിയ ആള്‍ക്ക് വാള്‍ കൊണ്ട് വെട്ടേറ്റു. ഇതോടെ ജ്വല്ലറി ജീവനക്കാര്‍ പരിഭ്രാന്തരായി. ഷെല്‍ഫില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വച്ച ട്രേ കൈക്കലാക്കിയ സംഘം ഉടന്‍ പുറത്തിറങ്ങി. സംഭവം കണ്ട് കടയുടെ സമീപം എത്തിയവരെയും അക്രമികള്‍ വാള്‍ വീശി ഭീഷണിപ്പെടുത്തി.

ഉടന്‍ തന്നെ കാറില്‍ കയറി മലപ്പുറം ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്തു. ചാരനിറത്തിലുള്ള മാരുതി സ്വിഫ്‌റ്റ്‌ കാറിലാണ്‌ മോഷ്ടാക്കള്‍ എത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റാണ് കാറിലുണ്ടായിരുന്നത്. ഫറോക്ക്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുളിക്കല്‍ വലിയപറമ്പ്‌ ആനക്കച്ചേരി മൂസഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് ആനക്കച്ചേരി ജ്വല്ലറി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കലക്ടറേറ്റ് സ്ഫോടനം: 5 പേര്‍ പിടിയില്‍
സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി പന്നിപ്പനി
ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാര്‍ശ
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി
ഭരണത്തിലും മുന്നണിയിലും ഐക്യമില്ല: ചാണ്ടി
ശര്‍മ്മ വി എസിനെ കണ്ടു