പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഓഗസ്റ്റ് 19 മുതല്‍ ബസ് പണിമുടക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓഗസ്റ്റ് 19 മുതല്‍ ബസ് പണിമുടക്ക്
ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ട്‌ ഓഗസ്റ്റ് 19 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിക്കും. തൃശൂരില്‍ കേരള പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്‌.

പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കണമെന്നും കിലോമീറ്റര്‍ ചാര്‍ജില്‍ അഞ്ചു പൈസയുടെ വര്‍ധനവ്‌ വരുത്തണമെന്നുമാണ്‌ ആവശ്യങ്ങള്‍.

വിദ്യാര്‍ത്ഥികളുടെ സൌജന്യ യാത്രാനിരക്ക് തുടരാനാവില്ലെന്നും വിദ്യാര്‍ത്ഥികളില്‍ നിന്ന് മുതിര്‍ന്നവരുടെ ചാര്‍ജിന്‍റെ പകുതിയെങ്കിലും ഈടാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ബസ് ചര്‍ജ് വര്‍ദ്ധന നടപ്പാക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പിബി അവസാനിച്ചു; ഇനി സിസി
എം വി ആറിനെതിരെ പി ശശി
കാലിക്കറ്റില്‍ പഠിക്കാന്‍ 31 അഫ്ഗാനികള്‍
സ്‌ഫോടനം: റിപ്പോര്‍ട്ടിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി
പിബി തുടങ്ങി, കേന്ദ്രകമ്മിറ്റി വൈകിട്ട്
കയര്‍ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കണം: സുധാകരന്‍