പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പിബി അവസാനിച്ചു; ഇനി സിസി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പിബി അവസാനിച്ചു; ഇനി സിസി
നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു. പി ബിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനും നടപടികള്‍ സ്വീകരിക്കാനുമായി സി പി എം കേന്ദ്ര കമ്മിറ്റി യോഗം നാലു മണിക്ക് ചേരുന്നു. പി ബിക്ക് ശേഷം പുറത്തു വന്ന നേതാക്കള്‍ ആരും എന്തൊക്കെ ചര്‍ച്ച ചെയ്തു എന്നോ, എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ വയ്ക്കുകയെന്നോ വെളിപ്പെടുത്തിയില്ല.

കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് വി എസിനോട് ചോദിച്ചപ്പോള്‍ “ഉണ്ട്..ഉണ്ട്” എന്ന് അദ്ദേഹം പ്രതികരിച്ചു. “പ്രത്യേകിച്ചൊന്നും പറയാനില്ല” എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

വി എസിനും പിണറായിക്കുമെതിരെ കൈക്കോള്ളേണ്ട നിലപാടുകളാണ് പ്രധാനമായും ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുക. വെള്ളിയാഴ്ച കേന്ദ്ര നേതാക്കളുമായി പിണറായി വിജയനും വി എസ് അച്യുതാനന്ദനും വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. നേരത്തെയെടുത്ത നിലപാടുകളില്‍ നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന.

ലാവ്‌ലിന്‍ കേസിന്‍റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം ഒരു വിഭാഗം കേന്ദ്ര നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

സംഘടനയുടെ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് വി എസിനെതിരെയുള്ളത്. ആ നിലയ്ക്ക് വി എസിനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടുപേര്‍ക്കെതിരേയും അച്ചടക്ക നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എം വി ആറിനെതിരെ പി ശശി
കാലിക്കറ്റില്‍ പഠിക്കാന്‍ 31 അഫ്ഗാനികള്‍
സ്‌ഫോടനം: റിപ്പോര്‍ട്ടിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി
പിബി തുടങ്ങി, കേന്ദ്രകമ്മിറ്റി വൈകിട്ട്
കയര്‍ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കണം: സുധാകരന്‍
സ്‌ഫോടനം യാദൃശ്‌ചികമല്ല: ഡി ജി പി