പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എം വി ആറിനെതിരെ പി ശശി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എം വി ആറിനെതിരെ പി ശശി
മുന്‍ മന്ത്രിയും, സി എം പി നേതാവുമായ എം വി രാഘവനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സി പി എം എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂത്തുപറമ്പില്‍ എം വി രാഘവനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കോടതി വിധിയെ എം വി അര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ ആരാണെന്ന്‌ എം വി രാഘവന്‍ വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്‌ചയായിരുന്നു എം വി ആര്‍ വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവായത്. വിധിയോട് പ്രതികരിച്ച എം വി ആര്‍ ഈ വിധി പ്രതീക്ഷിച്ചതായിരുന്നു എന്നും, സാക്ഷികളെ സി പി എം ഭീഷണിപ്പെടുത്തി കൂറുമാറ്റുകയായിരുന്നു എന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് പി ശശി ഇന്ന് രംഗത്തെത്തിയിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കാലിക്കറ്റില്‍ പഠിക്കാന്‍ 31 അഫ്ഗാനികള്‍
സ്‌ഫോടനം: റിപ്പോര്‍ട്ടിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി
പിബി തുടങ്ങി, കേന്ദ്രകമ്മിറ്റി വൈകിട്ട്
കയര്‍ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കണം: സുധാകരന്‍
സ്‌ഫോടനം യാദൃശ്‌ചികമല്ല: ഡി ജി പി
സി പി എം നിര്‍ണ്ണായക കേന്ദ്രകമ്മിറ്റി ഇന്ന്