പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്‌ഫോടനം: റിപ്പോര്‍ട്ടിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്‌ഫോടനം: റിപ്പോര്‍ട്ടിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം എറണാകുളം കലക്‌ടറേറ്റിലുണ്ടായ സ്ഫോടനത്തെക്കുറിച്ച്‌ ഡി ജി പിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം പ്രതികരിക്കാമെന്ന്‌ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിനിടെ, എറണാകുളം കലക്‌ടറേറ്റിലെ സ്ഫോടനത്തിനു പിന്നിലുള്ളവരെക്കുറിച്ച്‌ പൊലീസിന്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ ഡി ജി പി ജേക്കബ്‌ പുന്നൂസ്‌ കൊച്ചിയില്‍ പറഞ്ഞു. ഇന്‍റലിജന്‍സ്‌ മേധാവി സിബി മാത്യൂസ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കും. ഐജി വിന്‍സന്‍ എം പോളിന്‍റെയും സിറ്റി പൊലീസ്‌ കമ്മിഷണര്‍ മനോജ്‌ ഏബ്രഹാമിന്‍റെയും നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും ഡി ജി പി അറിയിച്ചു. ഇതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട്‌ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ കലക്‌ടറേറ്റ്‌ ജീവനക്കാരാണ്‌.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു എറണാകുളം കലക്‌ടറേറ്റിന്‍റെ അഞ്ചാം നിലയില്‍ സ്‌ഫോടനമുണ്ടായത്. അമോണിയം നൈട്രേറ്റ്‌, ഇലക്ട്രിക്‌ ഡിറ്റണേറ്റര്‍, ടൈമര്‍, ബാറ്ററി എന്നിവ സ്‌ഫോടന സ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നാളെ സംഭവസ്ഥലം സന്ദര്‍ശിക്കും. കലക്‌ടറേറ്റില്‍ ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പിബി തുടങ്ങി, കേന്ദ്രകമ്മിറ്റി വൈകിട്ട്
കയര്‍ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കണം: സുധാകരന്‍
സ്‌ഫോടനം യാദൃശ്‌ചികമല്ല: ഡി ജി പി
സി പി എം നിര്‍ണ്ണായക കേന്ദ്രകമ്മിറ്റി ഇന്ന്
കലക്‌ടറേറ്റില്‍ പൊട്ടിയത് ടൈംബോംബ്
കോച്ച് ഫാക്‌ടറിക്ക് 1,215 കോടി ചെലവ്: അഹമ്മദ്