ചെറുകിട കയര്‍ സ്ഥാപനങ്ങളെയും കയര്‍ സഹകരണ സംഘങ്ങളെയും കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ കത്തു നല്‍കി. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കാണ് സുധാകരന്‍ കത്ത് നല്‍കിയിരിക്കുന്നത്.
പഞ്ചായത്ത് പ്രദേശങ്ങളില്‍ ചതുരശ്ര മീറ്ററിന് 50 രൂപയും നഗര പ്രദേശങ്ങളില്‍ 60 രൂപയും കെട്ടിടനികുതി അടയ്ക്കണമെന്ന ചട്ടം കയര്‍ മേഖലയെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.
രൂക്ഷമായ പ്രതിസന്ധിയുള്ള മേഖലയാണ് കയര്‍മേഖല. കയര്‍ സഹകരണ സംഘങ്ങളെയും, ചെറുകിട കയര്‍ സ്ഥാപനങ്ങളെയും ഇത്തരം നികുതി നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി ജി സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. |