പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്‌ഫോടനം യാദൃശ്‌ചികമല്ല: ഡി ജി പി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്‌ഫോടനം യാദൃശ്‌ചികമല്ല: ഡി ജി പി
കഴിഞ്ഞ ദിവസം കൊച്ചി കലക്‌ടറേറ്റില്‍ നടന്ന സ്‌ഫോടനം യാ‍ദൃശ്‌ചികമല്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. സ്‌ഫോടനം നടന്ന കൊച്ചി കലക്‌ടറേറ്റ് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ബോധപൂര്‍വ്വം ചെയ്ത പ്രവര്‍ത്തിയാണിത്. ഈ സ്‌ഫോടനം യാദൃശ്‌ചികമല്ല. ഉഗ്രസ്‌ഫോടന ശേഷിയുള്ള വസ്തുവാണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. സ്‌ഫോടനവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളെയും, ഗ്രൂപ്പുകളെയും സംബന്ധിച്ച് അന്വേഷണം നടത്തും.

സംസ്ഥാനത്ത് മുമ്പ് നടന്നിട്ടുള്ള ചില സംഭവങ്ങളുമായി ഈ സ്‌ഫോടനത്തിനുള്ള സാമ്യം അവഗണിക്കാന്‍ പറ്റില്ല. എല്ലാ സാധ്യതകളും പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച അന്വേഷണത്തിന് ഏതെല്ലാം കേന്ദ്ര ഏജന്‍സികളുടെ സഹായം ലഭ്യമാക്കാന്‍ കഴിയുമോ അതെല്ലാം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഡി ജി പി അറിയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സി പി എം നിര്‍ണ്ണായക കേന്ദ്രകമ്മിറ്റി ഇന്ന്
കലക്‌ടറേറ്റില്‍ പൊട്ടിയത് ടൈംബോംബ്
കോച്ച് ഫാക്‌ടറിക്ക് 1,215 കോടി ചെലവ്: അഹമ്മദ്
കൊച്ചി കലക്ടറേറ്റില്‍ സ്‌ഫോടനം
വല്ലാര്‍പ്പാടം: ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
കൊച്ചിയുടെ വികസനത്തിന് മാസ്‌റ്റര്‍ പ്ലാന്‍ ഉടന്‍‍: മന്ത്രി